Monday, April 29, 2024
indiaNews

കൂനൂര്‍ ഹെലീകോപ്റ്റര്‍ അപകടം :ക്യാപ്റ്റന്‍ വരുണ്‍ സിംഗ് അന്തരിച്ചു.

ഊട്ടി കൂനുരില്‍ ഉണ്ടായ ഹെലീകോപ്റ്റര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന  ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് (39 ) അന്തരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയാണ് ബാംഗ്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ധീരതയ്ക്ക് ഉള്ള ശൗര്യചക്ര അവാര്‍ഡ് നേടിയിട്ടുണ്ട്.കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അപകടം.ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഉള്‍പ്പെടെ 13 പേര്‍ അപകട ദിവസം മരിച്ചിരുന്നു.14 പേര്‍ സഞ്ചരിച്ച മി 17 വി 5 എന്ന ഹെലികോപ്റ്ററാണ് കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 12.20ന് ഊട്ടിക്കു സമീപം കൂനൂരിലെ വനമേഖലയില്‍ തകര്‍ന്നു വീണത്. തമിഴ്നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള സുലൂരിലെ സൈനിക താവളത്തില്‍നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ തകര്‍ന്നുവീഴുകയായിരുന്നു. ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളേജ് സ്ഥിതി ചെയ്യുന്ന വെല്ലിങ്ടണിലേക്കായിരുന്നു യാത്ര.