Friday, May 10, 2024
keralaNews

കൂത്താട്ടുകുളത്ത് ഇറച്ചിക്കട തൊഴിലാളിയെ താമസ സ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

എറണാകുളം കൂത്താട്ടുകുളം കരിമ്പനയില്‍ ഇറച്ചിക്കട തൊഴിലാളിയെ താമസ സ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം അമ്പൂരി സ്വദേശി രാധാകൃഷ്ണന്‍ (48) ആണ് കൊല്ലപ്പെട്ടത്. കരിമ്പനയിലെ ഇറച്ചിക്കടക്കയിലെ തൊഴിലാളിയാണ് ഇയാള്‍. കഴുത്തിനു വെട്ടേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൂത്താട്ടുകുളം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൂടെയുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി അര്‍ജുന്‍ തമിഴ്‌നാട്ടില്‍ പിടിയിലായി. തെങ്കാശിയില്‍വെച്ചാണ് ഇയാള്‍ പിടിയിലായത്. ഇയാളാണ് പ്രതിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ഇറച്ചിക്കട ഉടമ ബിജുവിന്റെ പഴയ വീട്ടിലാണ് രാധാകൃഷ്ണന്‍ താമസിച്ചിരുന്നത്. രാധാകൃഷ്ണനെ കൂടാതെ തമിഴ്‌നാട് സ്വദേശിയും ഇയാളോടൊപ്പം താമസിച്ചിരുന്നു. ഇരുവരെയും വിളിക്കാന്‍ ബിജു വീട്ടിലെത്തിയപ്പോഴാണ് രാധാകൃഷ്ണനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ മാരകമായ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്നാണ് പൊലീസില്‍ വിവരം അറിയിക്കുന്നത്.