Wednesday, May 15, 2024
keralaNewsObituary

കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍ക്ക് നാട് കണ്ണീരോടെ വിട നല്‍കി

കോട്ടയം : കൂട്ടിക്കല്‍ കാവാലിയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍ക്ക് നാട് കണ്ണീരോടെ വിട നല്‍കി. ഇളംകാട് ഒട്ടലാങ്കല്‍ ക്ലാരമ്മ, മാര്‍ട്ടിന്‍, സിനി മാര്‍ട്ടിന്‍, സ്‌നേഹ മാര്‍ട്ടിന്‍, സോന മാര്‍ട്ടിന്‍, സാന്ദ്ര മാര്‍ട്ടിന്‍ എന്നിവര്‍ക്ക് നാടും ജനപ്രതിനിധികളും അന്ത്യോപചാരമര്‍പ്പിച്ചു.
കാവാലി സെന്റ് മേരീസ് പള്ളിയില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി വി എന്‍ വാസവന്‍, പട്ടികജാതി-വര്‍ഗ വകുപ്പു മന്ത്രി കെ രാധാകൃഷ്ണന്‍ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. അടുത്തടുത്ത കല്ലറകളിലാണ് ഒരു കുടുംബത്തിലെ മരിച്ച ആറ് പേര്‍ക്കും അന്ത്യ വിശ്രമം ഒരുക്കിയിരിക്കുന്നത്. എം എല്‍ എ മാരായ സെബാസ്റ്റിയന്‍ കുളത്തുങ്കല്‍, വാഴൂര്‍ സോമന്‍, അഡ്വ മോന്‍സ് ജോസഫ്, ജില്ലാ കളക്ടര്‍ ഡോ പി കെ ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി ശില്പ, എ ഡി എം ജിനു പുന്നൂസ്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എസ് ശരത്ത്, ജില്ലാ പഞ്ചായത്തംഗം പി ആര്‍ അനുപമ എന്നിവരും അന്ത്യോപചാരം അര്‍പ്പിച്ചു.