Friday, May 17, 2024
keralaNews

തെറ്റ് ചെയ്‌തെങ്കില്‍ ബിനീഷിന് എത്ര ഉയര്‍ന്ന ശിക്ഷയും നല്‍കട്ടെയെന്നും കോടിയേരി ബാലകൃഷ്ണന്‍.

 

ബിനീഷിനെതിരെ ഏത് അന്വേഷണ ഏജന്‍സിയും അന്വേഷിക്കട്ടെയെന്നും തെറ്റ് ചെയ്‌തെങ്കില്‍ എത്ര ഉയര്‍ന്ന ശിക്ഷയും നല്‍കട്ടെയെന്നും കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ പാര്‍ട്ടി ഇടപെടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ബിനീഷിനെതിരെയുള്ള അന്വേഷണം ആ വഴിക്ക് നടക്കട്ടെ. അന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ ബാക്കി കാര്യങ്ങള്‍ കോടതി തീരുമാനിക്കുമെന്ന് കോടിയേരി വ്യക്തമാക്കി. ബിനീഷ് എന്ന വ്യക്തിക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആളല്ല ബിനീഷ് അതുകൊണ്ട് തന്നെ ആ വ്യക്തിക്കെതിരെ അന്വേഷണം നടത്തുന്നതിന് ഏജന്‍സിക്ക് സ്വാതന്ത്ര്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.