Wednesday, May 8, 2024
keralaNewsObituary

കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ കാസര്‍കോട് മുങ്ങിമരിച്ചു.

കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ കാസര്‍കോട് മുങ്ങിമരിച്ചു. കാവുന്തല സ്വദേശികളായ ആല്‍വിന്‍ (15), ബ്ലെസന്‍ തോമസ് (20) എന്നിവരാണ് മരിച്ചത്. കാസര്‍കോട് പരപ്പച്ചാലില്‍ ആണ് സംഭവം.ഒരേ കുടുംബത്തിലെ കുട്ടികളാണ് ഇരുവരും.അപകടകാരണം വേലിയേറ്റ സമയത്ത് വെള്ളം കയറിയതാണെന്നാണ് സൂചന. സഹോദരന്‍മാരുടെ മക്കളാണ് മരിച്ച രണ്ട് പേരും. ഇരുവരും കുളിക്കാനിറങ്ങിയത് ചൈത്രവാഹിനിപ്പുഴയില്‍ ആണ്. മുങ്ങിപ്പോയ ഇവരെ രക്ഷിക്കാര്‍ ചേര്‍ന്ന് കരയ്ക്കെത്തിച്ച് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.