Monday, April 29, 2024
keralaNews

ലഹരി മാഫിയ ആക്രമണം; കൂടത്തായിയില്‍ വ്യാപാരിക്ക് വെട്ടേറ്റു

കോഴിക്കോട്: കൂടത്തായില്‍ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണത്തില്‍ വ്യാപാരിക്ക് വെട്ടേറ്റു. പള്ളിക്കണ്ടിയില്‍ ഇബ്രാഹീമിനാണ് പരിക്കേറ്റത്. കൂടത്തായി സ്വദേശികളായ ദില്‍ഷാദ്, നിഷാദ് എന്നിവരാണ് ആക്രമിച്ചത്.

ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.
വസ്തുതര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇബ്രാഹീം വാങ്ങിയ സ്ഥലത്തിന്റെ റജിസ്‌ട്രേഷനെ സംബന്ധിച്ചുളള സംസാരത്തിനിടെ സ്ഥലം വില്‍പ്പന നടത്തിയ റഷീദ് ലഹരി മാഫിയാ സംഘത്തെ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

സാരമായി പരുക്കേറ്റ ഇബ്രാഹീമിനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ ഇബ്രാഹിമിന്റെ ജ്യേഷ്ഠനും മര്‍ദ്ദനമേറ്റിരുന്നു. സംഭവത്തില്‍ കോടഞ്ചേരി പൊലീസ് കേസെടുത്തു.