Wednesday, May 15, 2024
keralaNews

തനിക്ക് ഒന്നിനെയും ഭയമില്ല:പി.സി.ജോര്‍ജ്

തലസ്ഥാനത്തെത്തിച്ച് വൈദ്യപരിശോധനയ്ക്കുശേഷം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പി.സി.ജോര്‍ജിനോട് കോടതി ചോദിച്ചു പൊലീസ് മര്‍ദിക്കുമെന്നു ഭയമുണ്ടോ? തനിക്ക് ഒന്നിനെയും ഭയമില്ലെന്നായിരുന്നു പി.സി.ജോര്‍ജിന്റെ മറുപടി. പൊലീസ് മര്‍ദിച്ചോയെന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി.

എറണാകുളം വെണ്ണലയിലെ ക്ഷേത്രത്തില്‍ നടത്തിയ പ്രസംഗത്തില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. തുടരന്വേഷണത്തിനു കസ്റ്റഡിയില്‍ വേണമെന്നു പൊലീസ് ആവശ്യപ്പെട്ടു. പി.സി.ജോര്‍ജിനെ വേട്ടയാടാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പൊലീസ് കാരണം ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഏതു വിധേനയും പി.സി.ജോര്‍ജിനെ ജയിലില്‍ അടയ്ക്കാനാണ് നീക്കമെന്നും അഭിഭാഷകന്‍ പറഞ്ഞു. തുടര്‍ന്ന്, ജാമ്യ വ്യവസ്ഥ ലംഘിച്ചതിനു കോടതി പി.സി.ജോര്‍ജിനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.