Wednesday, May 15, 2024
EntertainmentkeralaNews

പുസ്തക പ്രകാശനം നടത്തി

വൈക്കം.കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും, പ്രമുഖ ദലിത് എഴുത്തുകാരനുമായ ദലിത് ബന്ധു എന്‍ കെ ജോസിന്റെ 140 – മത് കൃതിയായ കേരളത്തനിമ എന്ന പുസ്തകം പ്രകാശനം ചെയ്തു.

അദ്ദേഹത്തിന്റെ വസതിയില്‍ ഭീംമിഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍, കാലടി സര്‍വ്വകലാശാല പ്രൊ: അജയ്‌ശേഖര്‍, പി.ഷണ്‍മുഖന്(കെ ജെ യു ജില്ലാ സെക്രട്ടറി) പുസ്തകം കൈമാറി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. ഭീം മിഷന്‍ ചെയര്‍മാന്‍ അഡ്വ: സജി കെ ചേരമന്‍ അദ്ധ്യക്ഷത വഹിച്ച യോഗം മുണ്ടക്കയം ദിവാകരന്‍ ഉദ്ഘാടനം ചെയ്തു.ഐആര്‍ സദാനന്ദന്‍, പി.വി.നടേശന്‍,  പ്രഭാകരന്‍ മാസ്റ്റര്‍, തിലകമ്മ, പി.കെ കുമാരന്‍ അജി ചാലാക്കേരി ജിതേഷ് വയനാട് ബിന്‍സി ജോസഫ്, സന്തോഷ് തളിക്കളം, എം റ്റി ഋഷി കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു