Wednesday, May 15, 2024
HealthkeralaNews

കുട്ടികള്‍ക്ക് കോവിഡ് അതിജീവന പാക്കേജ് പ്രഖ്യാപിക്കണം; ബാലഗോകുലം

ആലപ്പുഴ: കോവിഡ് ഭീതിയില്‍ വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്ന കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് ബാലഗോകുലം ആവശ്യ
പ്പെട്ടു. കൊറോണ മൂന്നാം തരംഗം കുട്ടികളെ ഗൗരവമായി ബാധിക്കുമെന്നതിനാല്‍ മുന്‍കൂട്ടിയുള്ള ആസൂത്രണം അനിവാര്യം തന്നെയാണ്. കൊറോണ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുതകുന്ന പോഷകസമ്പന്നമായ ആഹാരം കുട്ടികള്‍ക്ക് ഉറപ്പാക്കണം. ഓണ്‍ലൈന്‍ പഠനം സൃഷ്ടിക്കുന്ന സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കാനും മാനസികോല്ലാസം വളര്‍ത്താനുമുള്ള പദ്ധതികള്‍ രൂപപ്പെടുത്തണം. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സമഗ്രമായ നയരേഖ ഉണ്ടാവണം. സൈബര്‍ ചൂഷണങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് പൂര്‍ണപരിരക്ഷ ഉറപ്പാക്കണം. രക്ഷിതാക്കളുടെയും കുട്ടികളുടെയും ആശങ്കകള്‍ തത്സമയം പരിഹരിക്കാനുള്ള സംവിധാനം ഒരുക്കണം. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ എത്രയും വേഗം ആരംഭിക്കണമെന്നും ബാലഗോകുലം ആവശ്യപ്പെടുന്നു.