Thursday, April 25, 2024
keralaNews

വിമാന അപകടം മരണം 19.

കരിപ്പൂരിലുണ്ടായ വിമാന അപകടത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 19 പേരാണ് വിമാന അപകടത്തില്‍ മരണപ്പെട്ടിരിക്കുന്നത്. 13 പേരുടെ മൃതദേഹങ്ങള്‍ കോഴിക്കോട്ടുളള ആശുപത്രികളിലും 6 പേരുടെ മൃതദേഹങ്ങള്‍ മലപ്പുറത്തെ ആശുപത്രികളിലുമാണ് ഉളളത്. അപകടത്തില്‍ പരിക്കേറ്റ 15 പേരുടെ നില അതീവ ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
വിമാന അപകടത്തില്‍ പൈലറ്റ് ഡിവി സാഠേ, സഹപൈലറ്റ് ആയ അഖിലേഷ് കുമാര്‍ എന്നിവര്‍ അടക്കമാണ് മരണപ്പെട്ടിരിക്കുന്നത്.കുട്ടികളും അമ്മയും കുഞ്ഞും അഞ്ച് സ്ത്രീകളും അടക്കം 19 പേരാണ് മരണമടഞ്ഞത്.
പിന്നാലെ നടന്ന് എയര്‍ഇന്ത്യ വിമാന അപകടത്തില്‍ മരിച്ചവരുടെ വിവരങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടു.

1) ജാനകി (54) ബാലുശ്ശേരി
2) അഫ്‌സല്‍ മുഹമ്മദ്, 10 വയസ്സ്
3) സാഹിറ ബാനു, കോഴിക്കോട് സ്വദേശി
4) സാബിറയുടെ കുഞ്ഞ് ഒന്നരവയസ്സുള്ള അസം മുഹമ്മദ്
5) സുധീര്‍ വാര്യത്ത് (45) വളാഞ്ചേരി കുളമംഗലം സ്വദേശി
6) ഷഹീര്‍ സൈദ് (38) തിരൂര്‍ സ്വദേശി
7) മുഹമ്മദ് റിയാസ് (23) പാലക്കാട്
8) രാജീവന്‍, കോഴിക്കോട്
9) ഷറഫുദ്ദീന്‍, കോഴിക്കോട് സ്വദേശി
10) ശാന്ത (59) തിരൂര്‍ നിറമരുതൂര്‍ സ്വദേശി
11) കെ.വി.ലൈലാബി, എടപ്പാള്‍
12) മനാല്‍ അഹമ്മദ്, മലപ്പുറം
13) ഷൈസ ഫാത്തിമ, 2 വയസ്സ്
14) ദീപക്
15) പൈലറ്റ് ഡി.വി സാഠേ
16) കോ- പൈലറ്റ് അഖിലേഷ് കുമാര്‍

മറ്റു മൂന്നു പേരുടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

Leave a Reply