Friday, May 17, 2024
keralaNewsObituary

വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയുടെ കൊലപാതകം. പ്രതിക്ക് നേരെ പ്രതിഷേധം

ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അര്‍ജുനെ സംഭവസ്ഥലത്തെത്തിച്ച് വീണ്ടും തെളിവെടുത്തു. വന്‍ പ്രതിഷേധമാണ് പ്രതിക്ക് നെരെ ഉണ്ടായത്. നാട്ടുകാരില്‍ ഒരാള്‍ അര്‍ജുന്റെ മുഖത്തടിക്കുകയും, കത്തിക്ക് വെട്ടാന്‍ ശ്രമിക്കുകയുമുണ്ടായി. ആറ് വയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന അര്‍ജുനെ തെളിവെടുപ്പിന് കൊണ്ടുവരുമെന്ന് അറിഞ്ഞ് രാവിലെ മുതല്‍ ചുരക്കുളം എസ്റ്റേറ്റില്‍ നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു. പ്രതിയെ സ്ഥലത്ത് എത്തിച്ചതോടെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ പാഞ്ഞടുത്തു.                                                                                                  നാട്ടുകാരില്‍ ഒരാള്‍ അര്‍ജുന്റെ മുഖത്തടിച്ചു. മറ്റൊരാള്‍ വെട്ടുകത്തിക്ക് ആക്രമിക്കാനും ശ്രമിച്ചു. വളരെ പണിപ്പെട്ടാണ് പ്രതിയെ കൊല നടന്ന ലയത്തിനകത്ത് കയറ്റാന്‍ പൊലീസിനായത്. തുടര്‍ന്ന് ഡമ്മി ഉപയോഗിച്ച് കുട്ടിയെ കെട്ടിത്തൂക്കിയതും, ജനലിലൂടെ പ്രതി രക്ഷപ്പെട്ടതുമെല്ലാം പൊലീസ് പുനരാവിഷ്‌കരിച്ചു.ചൊവ്വാഴ്ചയാണ് അര്‍ജുന്റെ കസ്റ്റഡി കാലാവധി തീരുന്നത്. അതുവരെ സ്റ്റേഷനില്‍ ചോദ്യം ചെയ്യല്‍ തുടരും. മറ്റേതെങ്കിലും പെണ്‍കുട്ടിയെ പ്രതി ഇതുപോലെ ചൂഷണം ചെയ്തിട്ടുണ്ടോ എന്നാണ് ഇപ്പോള്‍ പൊലീസ് അന്വേഷിക്കുന്നത്.