Monday, April 29, 2024
keralaNews

കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴ കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ ലാബില്‍ നടത്തിയ സാംപിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ചത്ത താറാവുകളുടെ സാംപിള്‍ പരിശോധയില്‍ H5 N1 വൈറസാണ് കണ്ടെത്തിയത്. ആദ്യം രോഗം കണ്ടെത്തിയ തകഴി പഞ്ചായത്ത് പത്താം വാര്‍ഡില്‍ താറാവുകളെ ഇന്ന് തന്നെ അഗ്‌നിക്കിരയാക്കും. ഇതിനായി 10 ടീമുകളെ നിയോഗിച്ചു. ആലപ്പുഴ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ആരോഗ്യ – മൃഗസംരക്ഷണ വകപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം സ്ഥിതി വിലയിരുത്തി. കുട്ടനാട്ടിലെ 11 പഞ്ചായത്തുകളില്‍ താറാവുകളെയും മറ്റ് വളര്‍ത്ത് പക്ഷികളെയും കൈമാറുന്നതിനും കൊണ്ടു പോകുന്നതിനും നിരോധനം ഏര്‍പ്പെടുത്തി. പനിയോ മറ്റ് രോഗങ്ങളോ പടരുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ആരോഗ്യ വകുപ്പിനും നിര്‍ദേശം നല്‍കി.