Monday, April 29, 2024
keralaNews

കിരണ്‍കുമാറിനെ കൊല്ലം ജയിലിലേക്ക് മാറ്റി.

വിസ്മയ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കിരണ്‍കുമാറിനെ കൊല്ലം ജയിലിലേക്ക് മാറ്റി. കൊല്ലം അഡിഷനല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍.സുജിതാണ് വിധി പറഞ്ഞത്. ശിക്ഷ നാളെ പ്രഖ്യാപിക്കും. സ്ത്രീധനപീഡനം (ഐപിസി 304ബി), ആത്മഹത്യാപ്രേരണ (306), ഗാര്‍ഹിക പീഡനം (498എ) എന്നീ കുറ്റങ്ങള്‍ കിരണനെതിരെ തെളിഞ്ഞു. 323, 506 കുറ്റങ്ങള്‍ കോടതി പറഞ്ഞിട്ടില്ലെന്ന് പ്രോസിക്യൂഷന്‍. പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കി. സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെതിരായ വിധിയെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. വിധി കേള്‍ക്കാന്‍ വിസ്മയയുടെ പിതാവും ബന്ധുക്കളും കോടതിയില്‍ എത്തിയിരുന്നു.