Thursday, May 16, 2024
keralaNews

കാസര്‍കോട് മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു.

കാസര്‍കോട്: മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. അഡൂര്‍ പാണ്ടിയിലാണ് സംഭവം.വെള്ളരിക്കയം കോളനിയിലെ ബാലകൃഷ്ണനാണ് (56) കൊല്ലപ്പെട്ടത്. മകന്‍ നരേന്ദ്രപ്രസാദ് ആണ് കൊലപ്പെടുത്തിയത്.ഇന്ന് പുലര്‍ച്ചെയാണ് കൊലപാതകമുണ്ടായത്. ഇരുവരും മദ്യപിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു.