Monday, May 6, 2024
keralaNews

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പില്‍ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ബിജു കരീം, ജീല്‍സ്, ബിജോയ് എന്നിവരെ പ്രതികളാക്കിയാണ് എഫ്.ഐആര്‍ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തത്.                                                                                  ബിജു കരീം ബാങ്കിന്റെ മാനേജരും, സി.കെ ജില്‍സ് ബാങ്കിന്റെ ചീഫ് അക്കൗണ്ടന്റും ബിജോയ് കമ്മീഷന്‍ ഏജന്റുമായിരുന്നു.

നെല്ലായി സ്വദേശി സുജോയിയുടെ പരാതിയിലാണ് പുതിയ കേസ്. ബാങ്കില്‍ അംഗത്വമെടുക്കുന്നതിന് നല്‍കിയ രേഖകളുപയോഗിച്ച് ആദ്യം 25 ലക്ഷത്തിന്റെയും പിന്നീട് 50 ലക്ഷം രൂപയുടെയും വായ്പ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 14 കേസുകളാണ് നിലവിലുള്ളത്.                                              അതേസമയം വായ്പ തട്ടിപ്പിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കരുവന്നൂര്‍ ബാങ്കിനായുളള കണ്‍സോര്‍ഷ്യം രൂപീകരണത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഭൂരിഭാഗം സഹകരണബാങ്കുകളും കണ്‌സോര്‍ഷ്യവുമായി സഹകരിക്കും. 138 സഹകരണ ബാങ്കുകള്‍ ഇതിനായി സമ്മതപത്രം നല്‍കിയതായി കേരള ബാങ്ക് അധികൃതര്‍ അറിയിച്ചു. നിക്ഷേപകര്‍ക്ക് ഏറെ ഗുണകരമാണ് കണ്‍സോര്ഷ്യമെന്നാണ് സഹകരണമേഖലയിലെ വിദഗ്ധരുടെ വിലയിരുത്തല്‍.