Friday, May 3, 2024
keralaNews

ഐ ജി പി വിജയന്റെ ചെരിപ്പ് മോഷണം പോയി; പ്രതിയെ  തിരിച്ചറിഞ്ഞ പോലീസ് ഞെട്ടി

എരുമേലി: ശബരിമല ക്ഷേത്ര ദർശനത്തിനെത്തിയ ഐ ജി.  പി വിജയൻ ഐപിഎസിൻറെ  ചെരിപ്പ് മോഷണം പോയി. പ്രതിയെ  തിരിച്ചറിഞ്ഞ  പോലീസ്  ഞെട്ടി. 15 മിനിറ്റിനകം ചെരുപ്പ് കണ്ടെടുക്കുകയും ചെയ്തു.എരുമേലി ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ ഇന്ന് വൈകുന്നേരം ഏഴു മണിയോടെയായിരുന്നു സംഭവം.ക്ഷേത്രത്തിനുമുന്നിൽ ചെരുപ്പ് ഇട്ട  ശേഷം ക്ഷേത്ര  ദർശനം കഴിഞ്ഞ് മടങ്ങി വന്നപ്പോഴാണ്  ചെരിപ്പിൽ ഒരെണ്ണം മോഷണം  പോയതായി  തിരിച്ചറിഞ്ഞത് . തുടർന്ന്  സമീപ പ്രദേശങ്ങളിലും പരിശോധിച്ചെങ്കിലും ചെരുപ്പ് കണ്ടെത്താനായില്ല. ഇതേതുടർന്ന് പോലീസിൽ ഹൈടെക് സിസി .റ്റിവി ക്യാമറ വഴി നടത്തിയ പരിശോധനയിൽ  തെരുവുനായ ചെരുപ്പുകളിൽ  ഒരെണ്ണം എടുത്തതായി കണ്ടെത്തുകയായിരുന്നു.തുടർന്ന് മറ്റ് പോലീസ് ഉദ്യോഗസ്ഥരെത്തി ഗോപുരത്തിന്റെ  വശത്ത് നിന്നും ആറോളം വരുന്ന തെരുവ് നായകൾക്കിടയിൽ നിന്നും ചെരിപ്പ് കണ്ടെത്തുകയായിരുന്നു .ഇതേ തുടർന്ന്  എരുമേലി പോലീസിന്റെ ഹൈടെക് സിസി റ്റി വി യുടെ പ്രവർത്തനത്തേയും -പിന്നിൽ    പ്രവർത്തിച്ച    അനീഷ് കെ എന്നിനെയും ,എരുമേലി  എസ്  എച്ച് ഒ  മനോജ് മാത്യു വിനേയും,   ഐ.ജി  അഭിനന്ദിച്ചു.