Friday, April 26, 2024
keralaNews

ഇടതുപക്ഷത്തിൻ്റെ വ്യാജ പ്രചരണങ്ങൾ പൊളിച്ചടുക്കി എൻ ഹരിയുടെ ജൈത്രയാത്ര.

പുതുപ്പള്ളി മണ്ഡലം എൻ ഡി എ സ്ഥനാർഥി എൻ.ഹരി പഞ്ചായത്തു തല പ്രചരണങ്ങൾക്ക് തുടക്കം കുറിച്ചു.മണർകാട് പഞ്ചായത്തിലെ വോട്ടർമാരോട് നേരിട്ട് വോട്ട് അഭ്യർത്ഥിക്കുന്നതിനായി എത്തിയ സ്ഥനാർത്ഥിക്കു മുന്നിൽ പരാതിയുമായി തൊഴിലുറപ്പ് സ്ത്രീകൾ എത്തി.കഴിഞ്ഞ ദിവസം ദേശാഭിമാനിയിൽ വന്ന കേന്ദ്ര സർക്കാരിനെതിരെയുള്ള ഒരു വ്യാജ വാർത്തയുമായി ബന്ധപ്പെട്ടായിരുന്നു അവരെത്തിയത്.
ഈ വാർത്ത വ്യാപകമായി സോഷ്യൽ മീഡിയായിൽ പ്രചരിപ്പിച്ചിരുന്നു. ഇതിൽ ആശങ്ക പൂണ്ട തൊഴിലാളികളാണ് എൻ ഡി എ സ്ഥനാർത്ഥിയുടെ അടുത്തെത്തിയത്. അവരുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകിയെന്നു മാത്രമല്ല സി.പി എമ്മിൻ്റെ വ്യാജ പ്രചരണങ്ങളെ പൊളിച്ചടുക്കി അവരുടെ വോട്ടു കൂടി ഉറപ്പിച്ചായിരുന്നു എൻ ഹരി മടങ്ങിയത്.മണർകാട് പറമ്പുകരയിൽ വച്ചായിരുന്നു തൊഴിലുറപ്പ് സ്ത്രീകൾ സ്ഥനാർഥിയെ കണ്ടത്.ആർ സർജ്ജു, ശ്രീകുമാർ പുത്തൻ മഠം എന്നിവർ സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു.