Saturday, May 4, 2024
keralaNews

കാതോലിക്കാ ബാവായുടെ നിര്യാണത്തില്‍ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

കാതോലിക്കാ ബാവായുടെ നിര്യാണത്തില്‍ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.പാവപ്പെട്ടവരുടെയും നിരാശ്രയരുടെയും അത്താണി -രമേശ് ചെന്നിത്തല.മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്റെ വിയോഗത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു. ഓര്‍ത്തഡോക്‌സ് സഭാവിശ്വാസികളെ മുന്നോട്ടു നയിക്കുന്നതില്‍ പരമാദ്ധ്യക്ഷനെന്ന നിലയില്‍ പ്രശംസാര്‍ഹമായ നേതൃത്വമാണ് തിരുമേനി നല്‍കിയിട്ടുള്ളതെന്ന് ചെന്നിത്തല പറഞ്ഞു.
ആത്മീയജീവിതത്തിന്റെ മാതൃകയായി നിലകൊള്ളാന്‍ അദ്ദേഹത്തിനു സാധിച്ചു. പാവപ്പെട്ടവരുടെയും നിരാശ്രയരുടെയും അത്താണിയായിരുന്നു തിരുമേനി. ആത്മീയനേതാവായിരിക്കുമ്പോഴും മതേതരത്വത്തിനുവേണ്ടി അദ്ദേഹം നിലകൊണ്ടു. തിരുമേനിയുടെ വേര്‍പാട് സഭയ്ക്കു മാത്രമല്ല, പൊതുസമൂഹത്തിനും വലിയ നഷ്ടമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
മറഞ്ഞത് മാനവികതയുടെയും സ്നേഹത്തിന്റെയും മഹാഇടയന്‍ -ജോസ് കെ. മാണി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരാമധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്് മാര്‍ത്തോമ പൗലോസ് കാതോലിക്കാ ബാവ കാലം ചെയ്തതോടെ നഷ്ടമാകുന്നത് മാനവികതയുടെ മഹാ ഇടയനെയാണെന്ന് കേരള കോണ്‍ഗ്രസ് എം. ചെയര്‍മാന്‍ ജോസ് കെ. മാണി. കാഴ്ച്ചപ്പാടിലും കര്‍മമേഖലയിലും തികച്ചും വ്യത്യസ്തമായിരുന്ന ബാവ തിരുമേനിയുടെ വിടവാങ്ങല്‍ ഒരു കാലഘട്ടത്തിന്റെ പരിസമാപ്തിയാണെന്നും അദ്ദേഹം പറഞ്ഞു.