Saturday, May 18, 2024
indiakeralaNews

സ്വര്‍ണവിലയില്‍ കുറവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. മൂന്നു ദിവസമായി സ്വര്‍ണവില ഒരേ നിരക്കില്‍ തുടര്‍ന്ന ശേഷമാണ് ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 35,720 രൂപ ആയപ്പോള്‍ ഗ്രാമിന് 10 രൂപ കുറഞ്ഞ് 4465 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഈ മാസം ഒന്നിന് 35200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന് വില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില ക്രമാനുഗതമായി വര്‍ദ്ധിക്കുകയായിരുന്നു. ജൂലൈ ഒമ്പതിന് സ്വര്‍ണവില 35800 രൂപയില്‍ എത്തുകയായിരുന്നു.