Friday, May 10, 2024
keralaNewsObituary

കാണാതായ വിദ്യാര്‍ത്ഥികളെ കല്ലടയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കൊല്ലം പട്ടാഴിയില്‍ നിന്ന് ഇന്നലെ കാണാതായ കുട്ടികളെ കല്ലടയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമല്‍, ആദിത്യന്‍ എന്നിവരുടെ മ്യതദേഹമാണ് കല്ലടയാറ്റില്‍ ആറാട്ടുപുഴ പാറക്കടവിന് സമീപം കണ്ടെത്തിയത്. ഇന്നലെ ഉച്ചമുതല്‍ വിദ്യാര്‍ത്ഥികളെ കാണാനില്ലായിരുന്നു. വെണ്ടാര്‍ ശ്രീ വിദ്യാധിരാജാ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ആദിത്യനും അമലും. കുട്ടികള്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ഏഴിന് വീടിന് സമീപത്തെ കല്ലടയാറ്റില്‍ നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്.