Thursday, May 2, 2024
keralaNews

എല്‍ജിഎസ് ഉദ്യോഗാര്‍ഥികള്‍ സമരം അവസാനിപ്പിച്ചു.

മന്ത്രി എ.കെ. ബാലനുമായി ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ്,സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റുകളിലെ ഉദ്യോഗാര്‍ഥികള്‍ നടത്തിയ ചര്‍ച്ചയില്‍ അനുകൂല തീരുമാനങ്ങള്‍. ജോലി സമയം കുറച്ച് തസ്തിക സൃഷ്ടിക്കുന്നത് പരിഗണിക്കുമെന്ന് ഉറപ്പുലഭിച്ചു.തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെ തീരുമാനമെന്ന് മന്ത്രി അറിയിച്ചതായി ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.മന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കുന്നതായും ഇവര്‍ പറഞ്ഞു. ഇതോടെ എല്‍ജിഎസ് ഉദ്യോഗാര്‍ഥികള്‍ സമരം അവസാനിപ്പിച്ചു. സമരത്തിനു പിന്തുണ നല്‍കിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കും ഉദ്യോഗാര്‍ഥികള്‍ നന്ദി അറിയിച്ചു. അതേസമയം സിപിഒ ഉദ്യോഗാര്‍ഥികളുടെ സമരം തുടരും. രേഖാമൂലം ഉറപ്പ് ലഭിക്കുംവരെ സമരം തുടരുമെന്ന് സിപിഒ ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.