Wednesday, May 1, 2024
Local NewsNews

എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നാളെ കൊടിയേറ്റ്

എരുമേലി എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പത്ത് ദിവസനീണ്ടുനില്‍ക്കുന്ന തിരുവുത്സവത്തിന് ശനിയാഴ്ച ഫെബ്രുവരി – 17 ന് കൊടിയേറി 26 ന് തിങ്കളാഴ്ച ആറാട്ടോടുകൂടി ഉത്സവം സമാപിക്കും. ശനിയാഴ്ച വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി
താഴ്മണ്‍ മഠം ബ്രഹ്‌മശ്രീ കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തിലും – ക്ഷേത്രം മേല്‍ശാന്തി പി കെ വിനോദ്, കീഴ് ശാന്തി എ വി ഹരികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊടിയേറുമെന്ന് ദേവസ്വം ബോര്‍ഡ് എരുമേലി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ നായര്‍ എം വി പറഞ്ഞു.

ഒന്നാം നാള്‍ :
വൈകുന്നേരം ഏഴ് മണിക്ക് തൃക്കൊടിയേറ്റ്. 7.30 ന് തിരുവാതിര, 8.30 ന് ചാക്യാര്‍ കൂത്ത് .
9.30 ന് മ്യൂസിക്കല്‍ ഫ്യൂഷന്‍.
രണ്ടാം നാള്‍ : 18 ഞായര്‍
ഉത്സവ പ്രത്യേക പൂജകള്‍ക്ക് പുറമേ രാവിലെ 8 മണിക്ക്  വിളക്ക് .
വൈകിട്ട് 6.30 ന് കാഴ്ച ശ്രീബലി , 7.30 ന് തിരുവാതിര.
മൂന്നാള്‍ നാള്‍ : 19 തിങ്കള്‍
വൈകിട്ട് 5.30 ന് കാഴ്ച ശ്രീബലി, 7.30 ന് അയ്യപ്പ ഭക്തിഗാനങ്ങള്‍ , 9 ന് വിളക്ക് .
നാലാം നാള്‍ : 20 ചൊവ്വ
രാവിലെ 10.30 ന് കലശാഭിഷേകം. വൈകിട്ട് 5.30 ന് കാഴ്ച ശ്രീബലി, 8.30 ന് നൃത്തനൃത്യങ്ങള്‍.
9 ന് വിളക്ക് .
അഞ്ചാം നാള്‍ : 21 ബുധന്‍
10.30 ന് കലശാഭിഷേകം. വൈകിട്ട് 5.30 ന് കാഴ്ച ശ്രീബലി, 5.45 ഭഗവതി സേവ .
7 മണിക്ക് പുല്ലാങ്കുഴല്‍ കച്ചേരി, 8 മണിക്ക് ഭക്തിഗാനസുധ, 9 ന് വിളക്ക് .
ആറാം നാള്‍ : 22 വ്യാഴം
രാവിലെ 8 ന് ശ്രീബലി, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, 6.45 ഭഗവതിസേവ,
7.30 ന് സംഗീത സദസ് , 9 ന് വിളക്ക് .
ഏഴാം നാള്‍ : 23 വെള്ളി
രാവിലെ 11 മണിക്ക് ഉത്സവബലി, 11.30 ന് ഉത്സവബലി ദര്‍ശനം. വൈകിട്ട് 7.30ന് നൃത്തനൃത്യങ്ങള്‍.
9 ന് വിളക്ക് , 10 ന് നാടകം .
എട്ടാം നാള്‍ : 24 ശനി
11.30 ന് ഉത്സവ ബലി, 12.30 ന് ഉത്സവബലി ദര്‍ശനം. വൈകിട്ട് 7.30 ന് നൃത്തനൃത്യങ്ങള്‍ .
9 ന് വിളക്ക് .
ഒന്‍പതാം നാള്‍ : 25  ഞായര്‍                                                                                                                                                   25 ഞായറാഴ്ച ക്ഷേത്ര പരിപാടികള്‍ വഴിപാടായി നടത്തുന്നത് എരുമേലി എന്‍ എസ് എസ് 1312 നമ്പര്‍ കരയോഗം . വൈകിട്ട് 4.30 ന് കാഴ്ച ശ്രീബലി, സേവ. 9, 30ന് നൃത്തനൃത്യങ്ങള്‍,
11.30 ന് ബാല. 12.30 ന് പള്ളി വേട്ട പുറപ്പാട് , 1.30 ന് പള്ളിവേട്ട തിരിച്ചെഴുന്നള്ളിപ്പ് .
പത്താം നാള്‍ : 26 തിങ്കള്‍
ആറാട്ട് : രാവിലെ 7 മണിക്ക് പള്ളിക്കുറുപ്പ് , വൈകിട്ട് 4.30 ന് ആറാട്ട് പുറപ്പാട്,  6.15 ന് കൊരട്ടി ആറാട്ട് കടവില്‍ ആറാട്ട്, 6.30 ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, 11 ന് കൊടിയിറക്ക്

 

്‌