Thursday, May 2, 2024
keralaNewsObituary

കാണാതായ രണ്ട് കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

തൃശൂര്‍: തൃശൂര്‍ ശാസ്താംപൂവത്ത് നിന്നും കാണാതായ രണ്ട് ആദിവാസി കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. എട്ട് വയസുകാരനായ അരുണിന്റെ മൃതദേഹമാണ് കിട്ടിയത്.

16 വയസുളള സജിക്കുട്ടനായി ഇപ്പോഴും അന്വേഷണം തുടരുകയാണ്. പൊലീസും, വനംവകുപ്പും ചേര്‍ന്ന് കാടിനുള്ളില്‍ തെരച്ചില്‍ നടത്തുകയായിരുന്നു. കോളനിക്ക് സമീപത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.