Friday, May 17, 2024
keralaNewspolitics

ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

കോട്ടയം: ലോകസഭ തെരഞ്ഞെടുപ്പില്‍ മാവേലിക്കര , ചാലക്കുടി മണ്ഡലങ്ങളിലെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. റബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ. എ. ഉണ്ണികൃഷ്ണന്‍ ആണ് ചാലക്കുടിയിലെ സ്ഥാനാര്‍ഥി. കെപിഎംഎസ് നേതാവ് ബൈജു കലാശാല മാവേലിക്കരയില്‍ മത്സരിക്കും. കോട്ടയം , ഇടുക്കി സീറ്റുകളിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം രണ്ടുദിവസത്തിനുശേഷം നടത്തുമെന്ന് ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. കോട്ടയത്ത് തുഷാര്‍ തന്നെ മത്സരിക്കും എന്നുള്ള കാര്യം ഉറപ്പായിട്ടുണ്ട്. ഇടുക്കിയുടെ കാര്യത്തില്‍ കൂടി വ്യക്തത വന്നതിനുശേഷം രണ്ട് സീറ്റുകളിലും ഒന്നിച്ച് പ്രഖ്യാപനം നടത്താന്‍ വേണ്ടി മാറ്റിവെക്കുകയായിരുന്നു.