Friday, May 17, 2024
keralaNewsObituary

കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: മത്സ്യ ബന്ധനത്തിനിടെ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുന്നപ്ര സ്വദേശി സൈറസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വാടക്കല്‍ വാടപ്പൊഴിക്ക് സമീപത്തു നിന്നുമാണ് വള്ളത്തിലുണ്ടായിരുന്ന തൊഴിലാളികള്‍ മൃതദേഹം കണ്ടെടുത്തത്.
മത്സ്യ തൊഴിലാളിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീഴ്ച സംഭവിച്ചതായി പ്രദേശവാസികള്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ സ്ഥലം എംഎല്‍എ എച്ച് സലാമിനെ തടഞ്ഞു വെയ്ക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. മത്സ്യ ബന്ധനത്തിനിടെ തൊഴിലാളിയെ കാണാതായി മണിക്കൂറുകള്‍ പിന്നിട്ടിട്ടും സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഉണ്ടായില്ല. ഇതേ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധം നടത്തിയത്. രാവിലെ 11.30-ഓടെ വാടക്കല്‍ മത്സ്യഗന്ധിക്ക് സമീപം സൈറസിന്റെ പൊന്തുവള്ളം കരയ്ക്കടിഞ്ഞു. മത്സ്യത്തൊഴിലാളിലെ കാണാതായി മണിക്കൂറുകള്‍ കഴിഞ്ഞാണ് തിരച്ചിലിന് ഫിഷറീസ് ബോട്ട് എത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.