Thursday, May 2, 2024
keralaNews

‘ജയിച്ച് എം എല്‍ എ ആയാല്‍ കൊല്ലും’; ഫിറോസ് കുന്നംപറമ്പിലിന് വധഭീഷണി

തവനൂര്‍ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലിന് വധഭീഷണിയെന്ന് പരാതി. ജയിച്ച് എം എല്‍ എ ആയാല്‍ കൊല്ലുമെന്നാണ് ശബ്ദ സന്ദേശം. സംഭവത്തില്‍ തവനൂര്‍ യു ഡി എഫ് നേതൃത്വം മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.

സോഷ്യല്‍ മീഡിയ ആക്റ്റിവിസ്റ്റ് ഹൈദര്‍ മദുറിന് എതിരെയാണ് ഫിറോസ് പരാതി നല്‍കിയിട്ടുളളത്. വധ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഫിറോസിന് പൊലീസ് സംരക്ഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രി കെ ടി ജലീലാണ് തവനൂരില്‍ ഫിറോസിന്റെ എതിര്‍സ്ഥാനാര്‍ത്ഥി.