Monday, April 29, 2024
keralaNews

കാണാതായ ആറ് വയസുകാരിയെ കണ്ടെത്തി.

കൊല്ലം: അബിഗേൽ സാറാ റെജിയെ കണ്ടെത്തി..ഇന്നലെ വൈകിട്ട് കാണാതായ ആറ് വയസുകാരിയെ കണ്ടെത്തി.കൊല്ലം ആശ്രമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.20 മണിക്കൂറിന് ശേഷം മാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് ശക്തമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്.തട്ടിക്കൊണ്ടു പോയ സംഘത്തിന് രക്ഷപെടാൻ കഴിയാത്ത വിധം പോലീസ് അന്വേഷണം ഊർജിതമാക്കിയാണ് കുട്ടിയെ ഉപേക്ഷിക്കാൻ കാരണമായത്.എന്നാൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം രക്ഷപ്പെട്ട സാഹചര്യത്തിൽ , ഇവർക്കായുള്ള അന്വേഷണം വീണ്ടും ശക്തമാക്കിയിരിക്കുകയാണ്.