Wednesday, May 15, 2024
indiaNews

സില്‍ക്യാര രക്ഷാദൗത്യം വിജയം

പതിനേഴ് ദിവസത്തെ പരിശ്രമത്തിന് ശേഷം മരണത്തെ മുഖാമുഖം കണ്ടുള്ള ഒറ്റപ്പെടലിന് ഒടുവില്‍ സില്‍ക്യാര രക്ഷാദൗത്യം വിജയം.സില്‍ക്യാര ടണല്‍ തുരന്നു. എസ് ഡി ആര്‍ എഫ് സംഘം ആംബുലന്‍സുമായി അകത്തേക്ക് പോയി കുടുങ്ങിക്കിടന്ന തൊഴിലാളികളുമായി പുറത്തേക്ക് വന്നു. ടണലില്‍ കുടുങ്ങിയ 41 തൊഴിലാളികളെ മണിക്കൂറുകള്‍ക്കുള്ളില്‍ പുറത്തെത്തിക്കും.ആദ്യ ആംബുലന്‍സ് തുരങ്കത്തിനുള്ളിലേക്ക് പ്രവേശിച്ചു.. ഇവരെ പുറത്തെത്തിക്കാന്‍ 49 ആംബുലന്‍സുകള്‍ പുറത്ത് കാത്ത് നിന്നിരുന്നു. ദൗത്യം വിജയകരമെന്ന് അധികൃതര്‍ അറിയിച്ചു. തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള സ്‌ട്രെച്ചറുകളുമായി ദുരന്തനിവാരണ സേനാംഗങ്ങള്‍ തുരങ്കത്തിന് അകത്തേക്ക് കയറി.തൊഴിലാളികളെ പുറത്തെത്തിച്ചാല്‍ ഉടനെ ആശുപത്രിയില്‍ എത്തിക്കു.