Friday, May 10, 2024
keralaNews

പ്ലാച്ചേരിയിലെ കഞ്ചാവ് ചെടി : വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: എരുമേലി മുന്‍ വനം വകുപ്പ് റേഞ്ച് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. എരുമേലി റേഞ്ച് മുന്‍ ഓഫീസര്‍ ബി ആര്‍ ജയനാണ് സ്ഥലം മാറ്റിയതിന് പിന്നാലെ സസ്‌പെന്‍ഷന്‍ നടപടി. മേല്‍നോട്ടത്തില്‍ ഉണ്ടായ വീഴ്ചയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്ലാച്ചേരി  ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ആര്‍ അജയ് എതിരെയും നടപടി ഉണ്ടായിട്ടുണ്ട്.

പ്ലാച്ചേരിയില്‍ പ്ലാസ്റ്റിക്ക് ഗ്രോബാഗില്‍ കഞ്ചാവ് ചെടികള്‍ നട്ടു വളര്‍ത്തിയെന്ന റിപ്പോര്‍ട്ടും – തുടര്‍ന്ന് എരുമേലി റേഞ്ച് ഓഫീസറായിരുന്ന ജയനെതിരെ വനിത ഉദ്യോഗസ്ഥ നല്‍കിയ പരാതിയും വിവാദമായിരുന്നു. കഞ്ചാവ് ചെടികള്‍ വളര്‍ത്തിയെന്ന റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഉന്നതോദ്യോഗസ്ഥര്‍ നടപടിയെടുത്തില്ലെന്ന് സ്ഥലം മാറ്റിയ ബി ആര്‍ ജയന്‍ പറഞ്ഞിരുന്നു. നിലമ്പൂര്‍ സോഷ്യല്‍ ഫോറസ്ട്രിയിലേക്കാണ് സ്ഥലം മാറ്റിയത്.

എന്നാല്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ സംഭവത്തില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് സംഘത്തിന് നേരിട്ടെത്തി ജയന്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഫോറസ്റ്റ് സ്റ്റേഷന്‍ വളപ്പില്‍ ഉപയോഗിക്കാത്ത കെട്ടിടത്തിന് സമീപം 40 ഓളം ഗ്രോബാഗിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയതെന്നും ഇത് സംബന്ധിച്ച് ജില്ല ഫോറസ്റ്റ് ഓഫീസര്‍ക്ക് മൂന്ന് തവണ എരുമേലി റേഞ്ച് ഓഫീസര്‍ നല്‍കിയെന്നുമായിരുന്നു റിപ്പോര്‍ട്ട് .

കഴിഞ്ഞ 16 ന് ഫോണ്‍ മുഖാന്തിരവും, 18 ന് വാട്സ്ആപ്പിലും നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടാകാഞ്ഞതിനെ തുടര്‍ന്നാണ് 21 ന് അന്വേഷണ റിപ്പോര്‍ട്ടായി നല്‍കുകയായിരുന്നുവെന്നും സ്ഥലം മാറ്റിയ റേഞ്ച് ഓഫീസര്‍ ബി ആര്‍ ജയന്‍ പറഞ്ഞിരുന്നു.