Friday, May 10, 2024
NewsObituary

കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

പത്തനംതിട്ട: പത്തനംതിട്ട തണ്ണിത്തോട് ഏഴാംതലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ഏഴാംതല സ്വദേശി ദിലീപാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ദിലീപിനെ കാട്ടാനക്കൂട്ടം ആക്രമിച്ചെന്ന് സുഹൃത്ത് ഓമനകുട്ടന്‍ വെളിപ്പെടുത്തി. ദിലീപും സുഹൃത്തും കാടിനുള്ളില്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ സമയത്താണ് ആനക്കൂട്ടം ആക്രമിച്ചത്.