Friday, May 17, 2024
keralaNews

കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു.

തൊടുപുഴ :ഇടുക്കി സൂര്യനെല്ലി തിരുവള്ളുവര്‍ കോളനിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു.സൂര്യനെല്ലി സിങ്കുകണ്ടം കൃപാ ഭവനില്‍ ബാബു (60)ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം.സിങ്കുകണ്ടം ചെക്ക് ഡാം റോഡിന് സമീപമുള്ള വീടിന് മുന്നില്‍ വച്ചാണ് കാട്ടാന ആക്രമിച്ചത്. രാത്രി 12 മണിയോടെ മേഖലയിലെത്തി നിലയുറപ്പിച്ച കാട്ടാന ബാബുവിന്റെ വീടിന് സമീപത്തേക്ക് എത്തി. രാവിലെ ചെക്ക്ഡാം ഭാഗത്തേയ്ക്ക് നടക്കാനിറങ്ങിയ ബാബുവിനെ പിന്നില്‍ നിന്നെത്തി ആക്രമിക്കുകയായിരുന്നു.