Saturday, May 18, 2024
keralaNews

പുതിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം.

തിരുവനന്തപുരം :പുതിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. വീര്യം കുറഞ്ഞ മദ്യമെത്തും. കൂടുതല്‍ മദ്യശാലകള്‍ വരും. ഔട്ട്ലെറ്റുകളുടെ സൗകര്യം കൂട്ടും. ഐടി പാര്‍ക്കുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മദ്യം ലഭിക്കാനുള്ള നടപടികള്‍ ആരംഭിക്കും. ഐടി പാര്‍ക്കുകള്‍ക്കുള്ളിലെ റസ്റ്ററന്റുകളില്‍ മദ്യം വിതരണം ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. ബാര്‍ റസ്റ്ററന്റുകളാണ് ആലോചിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. പുറത്തുനിന്നുള്ളവര്‍ക്ക് ഇവിടെ പ്രവേശനം ഉണ്ടാകില്ല.ബവ്‌റിജസ് കോര്‍പറേഷനു കൂടുതല്‍ ഔട്ട്‌ലറ്റുകള്‍ ആരംഭിക്കാനും അനുമതിയായി. 170 ഔട്ട്‌ലറ്റുകള്‍ ആരംഭിക്കണമെന്ന നിര്‍ദേശമാണ് കോര്‍പറേഷന്‍ മുന്നോട്ടു വച്ചിരുന്നത്. സ്ഥലസൗകര്യമുള്ളയിടത്ത് ആധുനിക സംവിധാനങ്ങളോടെ ഔട്ട്‌ലറ്റുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കും. നൂറിനു മുകളില്‍ ഔട്ട്‌ലറ്റുകള്‍ പുതുതായി ആരംഭിക്കാനാകും. ടൂറിസം മേഖലകളില്‍ കൂടുതല്‍ ഔട്ട്‌ലറ്റുകള്‍ തുറക്കും. വിമാനത്താവളങ്ങളിലും പ്രീമിയം കൗണ്ടറുകള്‍ വരും. തിരക്കുള്ള ഔട്ട്‌ലറ്റുകള്‍ സ്ഥലസൗകര്യമുള്ള ഇടങ്ങളിലേക്കു മാറ്റും. പാര്‍ക്കിങ് സൗകര്യവും ആളുകള്‍ക്ക് ക്യൂ നില്‍ക്കാതെ മദ്യം വാങ്ങുന്നതിനുള്ള സൗകര്യവും ഒരുക്കും. പ്രീമിയം കൗണ്ടറുകള്‍ക്കായിരിക്കും പ്രാധാന്യം നല്‍കുക.

കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍നിന്ന് വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുന്നതിനാണ് നയത്തില്‍ പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. പഴവര്‍ഗങ്ങള്‍ സംഭരിക്കുന്നതും മദ്യം ഉല്‍പ്പാദിപ്പിക്കുന്നതും ബവ്‌റിജസ് കോര്‍പറേഷന്റെ മേല്‍നോട്ടത്തിലായിരിക്കും. കള്ളുഷാപ്പുകളുടെ ദൂരപരിധി കുറയ്ക്കുന്നതില്‍ തീരുമാനമെടുത്തില്ല.കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍നിന്ന് വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുന്നതിനാണ് നയത്തില്‍ പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. പഴവര്‍ഗങ്ങള്‍ സംഭരിക്കുന്നതും മദ്യം ഉല്‍പ്പാദിപ്പിക്കുന്നതും ബവ്‌റിജസ് കോര്‍പറേഷന്റെ മേല്‍നോട്ടത്തിലായിരിക്കും. കള്ളുഷാപ്പുകളുടെ ദൂരപരിധി കുറയ്ക്കുന്നതില്‍ തീരുമാനമെടുത്തില്ല.