Saturday, May 11, 2024
EntertainmentkeralaNews

കാവ്യാ മാധവനെ അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യും.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യും. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ദിലീപിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ദിലീപിനൊപ്പം കാവ്യാമാധവനും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് അന്വേഷണ സംഘം പറയുന്നു.കേസിലെ നിര്‍ണ്ണായ വ്യക്തിയായ മാഡത്തിലേക്ക് എത്തിപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. കാവ്യയാണോ മാഡമെന്ന് അന്വേഷണസംഘത്തിന് സംശയമുണ്ട്. പോലീസ് ക്ലബ്ബില്‍ വെച്ചല്ല ചോദ്യം ചെയ്യല്‍. അന്വേഷണ സംഘം വീട്ടിലെത്തിയാണ് കാവ്യയെ ചോദ്യം ചെയ്യുക.നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ചു നല്‍കിയ വിഐപിയായ ശരത്തുമായി കാവ്യ നടത്തിയ സംഭാഷണത്തെ കുറിച്ചാകും പ്രധാനമായും ചോദിക്കുക. ഇന്നലെ ശരത്തിനെ ചോദ്യം ചെയ്തിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്ത സംഭാഷണത്തില്‍ കാവ്യയും ശരത്തും തമ്മിലുള്ള സംഭാഷണമുണ്ടെന്നായിരുന്നു അന്വേഷണ സംഘം പറഞ്ഞത്.