Friday, May 3, 2024
HealthLocal NewsNews

കാഞ്ഞിരപ്പള്ളി ആശുപത്രിയില്‍ അയ്യപ്പഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും

കാഞ്ഞിരപ്പള്ളി – ശബരിമല മണ്ഡല മകരവിളക്കുകളോടനുബന്ധിച്ച് അയ്യപ്പ ഭക്തന്മാര്‍ക്ക് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ അടിയന്തിര ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുവാനും പ്രത്യേക വാര്‍ഡ് അനുവദിക്കാനും തീരുമാനമായി. അഖില ഭാരത അയ്യപ്പ സേവാ സംഘം പൊന്‍കുന്നം യൂണിയന്‍ ഭാരവാഹികള്‍ ആശുപത്രി സൂപ്രണ്ട് ഡോ: നിഷ. കെ. മൊയ്തീനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. പൊന്‍കുന്നം യൂണിയന്‍ പ്രസിഡണ്ട് അഡ്വ : എം എസ്സ് മോഹന്‍ . ദേശിയ സെക്രട്ടറി പി.പി. ശശിധരന്‍ നായര്‍ , വര്‍ക്കിംങ് പ്രസിഡണ്ട് മുരളി കുമാര്‍, ശാഖാ സെക്രട്ടറി കെ.റ്റി. ബാബു, അലക്‌സാണ്ടര്‍ , രാജീവ് എന്നിവര്‍ പങ്കെടുത്തു.