Tuesday, May 14, 2024
keralaNews

സ്വര്‍ണക്കടത്ത് കേസ്; അന്വേഷണ സംഘത്തെ കൊല്ലാന്‍ പ്രതികള്‍ പദ്ധതിയിട്ടിരിന്നു

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ പ്രതികള്‍ പദ്ധതിയിട്ടെന്ന് പൊലീസ് വെളിപ്പെടുത്തല്‍. രേഖകളില്ലാത്ത വാഹനം കൊണ്ട് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനായിരുന്നു പ്രതികളുടെ ഗൂഢപദ്ധതിയെന്നാണ് കൊണ്ടോട്ടി പൊലീസ് പറയുന്നത്. അന്വേഷണസംഘത്തിലെ ഒരു പ്രധാന ഉദ്യോഗസ്ഥനെയാണ് പ്രതികള്‍ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.

സ്വര്‍ണക്കവര്‍ച്ച കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടെ റിയാസ് എന്നൊരു പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. ഇയാള്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തെങ്കിലും എല്ലാ വിവരങ്ങളും മായ്ച്ചു കളഞ്ഞിരുന്നു. സാങ്കേതിക വിദഗ്ദ്ദരുടെ സഹായത്തോടെ ഫോണിലെ സന്ദേശങ്ങള്‍ വീണ്ടെടുത്തപ്പോള്‍ ആണ് പൊലീസിനെ ഞെട്ടിച്ചു കൊണ്ട് കൊലപാതകപദ്ധതിയുടെ വിവരങ്ങള്‍ പുറത്തായത്.