Saturday, May 4, 2024
Local NewsNews

കാഞ്ഞിരപ്പള്ളി അയല്‍വാസിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

കാഞ്ഞിരപ്പള്ളി: അയല്‍വാസിയായ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി ആലംപരപ്പ് ഭാഗത്ത് ഇടശ്ശേരിമറ്റം വീട്ടില്‍ രാജേഷ് ഇ. റ്റി (36) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.                                                                                                                        രാജേഷും ഇയാളുടെ സഹോദരനും ചേര്‍ന്ന് കഴിഞ്ഞ ദിവസം അയല്‍വാസിയായ യുവാവിന്റെ വീട്ടില്‍ ടി.വി കാണുന്നതിനിടയില്‍ പരസ്പരം അസഭ്യം പറഞ്ഞതിനാല്‍ യുവാവ് ഇവരോട് വീട്ടില്‍നിന്ന് ഇറങ്ങിപ്പോകണമെന്ന് പറഞ്ഞതിനുള്ള വിരോധം മൂലം ഇരുവരും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിക്കുകയും, അടുക്കളയില്‍ ഉണ്ടായിരുന്ന സ്റ്റീല്‍ പാന്‍ എടുത്ത് തലയ്ക്കടിക്കുകയുമായിരുന്നു. തുടര്‍ന്ന് അവര്‍ ടി.വി അടിച്ചു നശിപ്പിക്കുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും രാജേഷിനെ പിടികൂടുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷന്‍ എസ്.എച്ച്. ഓ. നിര്‍മ്മല്‍ ബോസ്, എ.എസ്.ഐ ഹാരിസ്, സി.പി.ഓ മാരായ വിമല്‍ വി നായര്‍, ബിനു റ്റി.കെ, അരുണ്‍ കെ.അശോക് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.