Saturday, May 18, 2024
EntertainmentkeralaNewsObituary

സംഗീത സംവിധായകന്‍ ഐ എം ഷക്കീര്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത താളവാദ്യ കലാകാരനും സംഗീത സംവിധായകനുമായ ഐ എം ഷക്കീര്‍ (ഷക്കീര്‍ ഇസ്മയില്‍ – 62 ) കൊച്ചിയില്‍ അന്തരിച്ചു. വലത്തോട്ട് തിരിഞ്ഞാല്‍ നാലാമത്തെ വീട്, ജഗതി ആന്‍ഡ് ജഗദീഷ് ഇന്‍ ടൗണ്‍, ഹൗസ് ഓണര്‍ എന്നീ ചിത്രങ്ങള്‍ക്ക് ഷക്കീര്‍ ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നിരവധി പ്രണയ ഗാനങ്ങള്‍ക്കും ഭക്തി ഗാനങ്ങള്‍ക്കും മാപ്പിള പാട്ടുകള്‍ക്കും സംഗീതം നല്‍കി. പിന്നണി ഗായകന്‍ അഫ്‌സലും ഗായകന്‍ അന്‍സാറും സഹോദരങ്ങളാണ്. കബറടക്കം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഫോര്‍ട്ട്‌കൊച്ചി കപ്പലണ്ടി മുക്ക് പടിഞ്ഞാറെ പള്ളിയില്‍ നടക്കും.