Saturday, May 4, 2024
Local NewsNews

കാഞ്ഞിരപ്പള്ളിയില്‍ ലോക പരിസ്ഥിതി ദിനാചരണം

കാഞ്ഞിരപ്പള്ളി : ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയില്‍ രണ്ട് കോളേജുകളില്‍ പരിസ്ഥിതി ദിനാചരണം ഇന്ന് രാവിലെ നടക്കും. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജില്‍ രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടി പൂഞ്ഞാര്‍ എം എല്‍ എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്യും.ചടങ്ങില്‍ പാറത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാല്‍ , പഞ്ചായത്തംഗം ഷാലിമ ജയിംസ് , കോളേജ് പ്രിന്‍സിപ്പല്‍ സീമണ്‍ തോമസ്, ഫോറസ്റ്റ് അസി. കണ്‍സര്‍വേറ്റര്‍ ബി. ജയചന്ദ്രന്‍ നായര്‍ , ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ആര്‍. ഹരികുമാര്‍ എന്നിവര്‍ പങ്കെടുക്കും. 

കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ രാവിലെ 11 മണിക്ക് നടക്കുന്ന വിദ്യാവനം പ്രൊജറ്റ് പദ്ധതിയുടേയും ജില്ലാതലഉദ്ഘാടനം ചീപ്പ് വിപ്പ് ഡോ. എന്‍. ജയരാജ് എംഎല്‍എ നിര്‍വ്വഹിക്കും. കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ തങ്കപ്പന്‍ അധ്യക്ഷത വഹിക്കും. പരിപാടിയില്‍ ഫോറസ്റ്റ് അസി. കണ്‍സര്‍വേറ്റര്‍ ബി. ജയചന്ദ്രന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തും. സി എം സി മാനേജര്‍ റവ. സി സലോമി , പി റ്റി എ പ്രസിഡന്റ് പ്രമോദ് ബി, ഷൈനി സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിക്കും. കുമാരി മിഥുന പരി സ്ഥിതി സംക്ഷണ ഗാനം ആലപ്പിക്കും. സോഷ്യല്‍ ഫോറസ്റ്റ് വകുപ്പ് കോട്ടയം ഡിവിഷന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ നടക്കുന്നത്. വൃക്ഷ            തൈകള്‍ വിതരണവും നടക്കും.