Monday, May 6, 2024
keralaNews

കാഞ്ഞിരപ്പള്ളിയിലെ ഫയര്‍ സ്റ്റേഷന്‍ അടച്ചു.

ജീവനക്കാര്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയിലെ ഫയര്‍ സ്റ്റേഷന്‍ താത്കാലികമായി അടച്ചു. സ്റ്റേഷനിലെ 38 ജീവനക്കാര്‍ നിലവില്‍ കോവിഡ് പോസിറ്റീവാണ്.

45 ജീവനക്കാരാണ് സ്റ്റേഷനിലുള്ളത്. ശേഷിക്കുന്നവരും കോവിഡ് പരിശോധന നടത്തി ഫലം കാത്തിരിക്കുകയാണ്. ഇവരില്‍ ചിലര്‍ക്കും രോഗലക്ഷണങ്ങളുണ്ട്. സ്റ്റേഷന്‍ അടച്ചതോടെ താത്കാലികമായി പകരം സംവിധാനം ഒരുക്കാന്‍ അധികൃതര്‍ നടപടി ആരംഭിച്ചിട്ടുണ്ട്.