Friday, May 3, 2024
keralaNews

കാഞ്ഞിരപ്പള്ളിക്കാരി കാമുകനൊപ്പം ഒളിച്ചോടിയ കാർ അപകടത്തിൽപ്പെട്ടു ; നാല് പേർക്ക് പരിക്ക്

ഓണ്‍ലൈന്‍ വഴിയുള്ള പരിചയത്തെ തുടർന്ന് പ്രണയത്തിലായ
കാമുകിയും കാമുകനും ഒളിച്ചോട്ടത്തിനിടെ ഇവർ സഞ്ചരിച്ച കാർ മതിലിലിടിച്ച് നാല് പേർക്ക് പരിക്ക്.
തിരുവനന്തപുരം കോലിയക്കോടാണ് വച്ചായിരുന്നു അപകടം . അപകടത്തെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാരുമായി പോലീസ് നടത്തിയ അന്വേഷണമാണ് ഒളിച്ചോട്ടത്തിന്റെ കഥ പുറത്താകുന്നത്. കോട്ടയം  ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ 18 വയസുള്ള പെൺകുട്ടിയുമായി വിഴിഞ്ഞം സ്വദേശിയായ ഷമീർ(24) എന്ന യുവാവാണ് ഓൺലൈൻ വഴി പരിചയപ്പെടുന്നത്. തുടർന്ന് പരിചയം പ്രണയമായി.
വീട്ടുകാർ അറിയാതെ
പെൺകുട്ടി – കാമുകനൊപ്പം
വിഴിഞ്ഞത്തേക്ക് പോകുന്ന വഴിയിൽ കോലിയക്കോട് പുലന്തറയിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ റോഡിനോട് ചേർന്നുള്ള മതിലിലിടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ അഞ്ചുമണിക്കാണ് അപകടം . എന്നാൽ ഷമീറുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നുവെന്ന് രക്ഷിതാക്കൾക്ക് അറിയാമായിരുന്നു.

പെൺകുട്ടിക്ക് 18 വയസ് കഴിഞ്ഞൊള്ളൂവെന്നും രണ്ടു വർഷം കൂടി കഴിഞ്ഞ് വിവാഹത്തെക്കുറിച്ച് ആലോചിക്കാമെന്നായിരുന്നു രക്ഷിതാക്കൾ ചെറുക്കന്റെ വീട്ടുകാരെ അറിയിച്ചിരുന്നത്.
എന്നാൽ ഇതിനിടെ പെൺകുട്ടിയെ വീട്ടുകാരറിയാതെ യുവാവും – ബന്ധുക്കളും ചേർന്ന് വിളിച്ചിറക്കിക്കൊണ്ട് പോകുകയായിരുന്നു. അപകടത്തിൽ ഷമീറിന്റെ ബന്ധുക്കളായ ഹക്കീം (24) സുബൈദ് (24) എന്നിവർക്കും പെൺകുട്ടിക്കും പരിക്കേറ്റു. കാറിന്റെ എയർബാഗ് അപകടസമയത്ത് പ്രവർത്തിച്ചതിനാൽ വാഹനം ഓടിച്ചിരുന്ന സുബൈദിന് നിസാര പരിക്കുകൾ മാത്രമേയുള്ളു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പോലീസ് പറയുന്നു. അപകടത്തിൽ പരിക്കേറ്റ നാലുപേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.