Saturday, April 20, 2024
keralaNews

വാർഷികവും ചൈതന്യ ഭവൻ ഉദ്ഘാടനവും  സംഘടിപ്പിച്ചു.

എരുമേലി: മണിപ്പുഴ  ചൈതന്യ പുരുഷ സ്വാശ്രയ സംഘത്തിന്റെ  17 മത് വാർഷികവും – ചൈതന്യ ഭവൻ ഉദ്ഘാടനവും   പൂഞ്ഞാർ എം എൽ എ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിച്ചു.  സംഘം പ്രസിഡന്റ് ജെയ്സൺ ജെയിംസ് കുന്നത്തുപുരയിടം അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി അപ്രേം കെ എസ് കൊടക്കനാൽ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജൂബി അഷറഫ്, ഗ്രാമ പഞ്ചായത്ത് അംഗം അജേഷ് കെ. ആർ, വ്യാപാര വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ്  മുജീബ് റഹ്മാൻ, കെട്ടിട നിർമ്മാണ കമ്മറ്റി ചെയർമാൻ സി പി മാത്തൻ ചാലക്കുഴി, പ്രോഗ്രാം കോ – ഓർഡിനെറ്റർ പ്രകാശ് പുളിക്കൻ എന്നിവർ സംസാരിച്ചു .