Wednesday, May 15, 2024
indiaNews

പഞ്ചാബിലെ ലുധിയാന കോടതിയില്‍ ബോംബ് സ്‌ഫോടനം

പഞ്ചാബിലെ ലുധിയാന കോടതിയില്‍ ബോംബ് സ്ഫോടനം. രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ലുധിയാന ജില്ലാ കോടതി സമുച്ചയത്തിന്റെ രണ്ടാം നിലയിലുള്ള ശുചിമുറിയിലാണ് സ്ഫോടനം നടന്നത്. രണ്ട് പേരാണ് കൊല്ലപ്പെട്ടത്. അഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിന് പിന്നാലെ ജനങ്ങളെ കോടതിയ്ക്ക് സമീപത്ത് നിന്നും മാറ്റി. പ്രദേശം പോലീസ് വളഞ്ഞിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങളും പുരോഗിക്കുന്നുണ്ട്. എന്നാല്‍ സ്ഫോടക വസ്തുവിനെ സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല.