Friday, May 3, 2024
keralaNews

വൈക്കത്ത് രണ്ടു യുവതികള്‍ പുഴയില്‍ ചാടി; തിരച്ചില്‍ തുടരുന്നു…

മുഴിഞ്ഞ പുഴപാലത്തില്‍ നിന്നും ആറ്റില്‍ ചാടിയ രണ്ടു യുവതികള്‍ക്കായി തെരച്ചില്‍ തുടരുന്നു. സ്‌കൂബാ ടീം എത്തിയാണ് രാവിലെ തിരച്ചില്‍ ആരംഭിച്ചത്. ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു ഇവര്‍ പുഴയില്‍ ചാടിയതെന്ന് ദൃസാക്ഷികള്‍ പറയുന്നു. ഉടന്‍ തന്നെ പോലീസും, അഗ്‌നി രക്ഷാസേനയും സ്ഥലത്തെത്തി പരിശോധന നടത്തി എങ്കിലും പത്ത് മണിയോടെ അവസാനിപ്പിച്ചു. അതേസമയം, കൊല്ലം ചടയമംഗലത്തു നിന്നും 21 വയസുള്ള രണ്ടു യുവതികളെ കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഇവര്‍ വൈക്കം ഭാഗത്ത് എത്തിയതായാണ് പ്രാഥമികമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നത്. ഈ യുവതികളാണോ ആറ്റില്‍ ചാടിയിരുന്നതെന്നാണ് സംശയം ഉയരുന്നത്. സംഭവ സ്ഥലത്തു നിന്നും ചെരുപ്പും തൂവാലയും കണ്ടെത്തി.