Thursday, May 16, 2024
keralaLocal NewsNewspolitics

എയ്ഞ്ചൽവാലി എൽഡിഎഫിൽ അടി തുടങ്ങി ; വാർഡിൽ പുറത്തുള്ളവരെ മത്സരിപ്പിക്കില്ലെന്ന്  കമ്മറ്റി . 

എരുമേലി ഗ്രാമ പഞ്ചായത്തിൽപ്പെട്ട എയ്ഞ്ചൽവാലി പന്ത്രണ്ടാം വാർഡിൽ  എൽഡിഎഫിലെ  കേരള കോൺഗ്രസ് കടുത്ത  നിലപാടുമായി രംഗത്ത് . കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നേരിട്ടെത്തി പന്ത്രണ്ടാം വാർഡിലെ സ്ഥാനാർഥിയായി കേരള കോൺഗ്രസ് നേതാവായ സാബു കാലാപറമ്പിലിന് തീരുമാനിച്ചിരുന്നു . എന്നാൽ ഇതിന്  തൊട്ടുപിന്നാലെ  വാർഡിന് പുറത്തുള്ളയാളെ എയ്ഞ്ചൽവാലിയിൽ
മത്സരിപ്പിക്കാൻ കഴിയില്ലെന്ന് മൂലക്കയം വാർഡ് കമ്മറ്റി പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത് .എൽഡിഎഫിലെ ഘടകകക്ഷിയായ
കേരള കോൺഗ്രസിന്റെ  സിറ്റിംഗ് സീറ്റാണ് എയ്ഞ്ചൽവാലി .
മുമ്പ് പതിനൊന്നാം വാർഡായ പമ്പാവാലിയിൽ നിന്നും പാർട്ടി തീരുമാനം അനുസരിച്ച്  പന്ത്രണ്ടാം വാർഡിലെ താമസക്കാരനായ പി. ജെ സെബാസ്റ്റ്യനും എയ്ഞ്ചൽവാലിയിൽ  മത്സരിച്ചിരുന്നു .ഇതേ പോലെ പതിനൊന്നാം വാർഡിൽ താമസിക്കുന്ന സാബു കാലാപറമ്പിലും പന്ത്രണ്ടാം വാർഡിൽ മത്സരിക്കാനെത്തുന്നത് . ഇതിനെതിരെയാണ് മൂലക്കയം  വാർഡ് കമ്മറ്റി  രംഗത്തെത്തിയിരിക്കുന്നത് .
എയ്ഞ്ചൽവാലിയിൽ  കോൺഗ്രസ് പാർട്ടിയിൽ നിന്നും, ജനപക്ഷം പാർട്ടിയിൽ നിന്നും നിരവധി കുടുംബങ്ങൾ കേരള കോൺഗ്രസിൽ ചേർന്നുവെന്ന് പാർട്ടി നേതാവുകൂടിയായ അഡ്വ. സെബാസ്റ്യൻ കുളത്തുങ്കൽ അവകാശവാദമുന്നയിച്ച് തൊട്ടുപിന്നാലെയാണ് സ്ഥാനാർഥിയെ ചൊല്ലി അടി തുടങ്ങിയത് .
എന്നാൽ പ്രതിഷേധത്തിന് പിന്നിൽ ഒരു പ്രമുഖ കോൺഗ്രസ് നേതാവാണെന്നും സൂചനയുണ്ട് . എൽഡിഎഫ് നിന്നും എയ്ഞ്ചൽവാലിയിൽ സീറ്റ് തിരിച്ചുപിടിക്കാനുള്ള തന്ത്രമാണ് പ്രതിഷേധങ്ങൾക്ക് പിന്നിലെന്നും പറയുന്നു . എന്നാൽ കേരള കോൺഗ്രസിലെ തർക്കം എൽഡിഎഫിഎഫിന് തലവേദനയായിരിക്കുകയാണ് .