Friday, May 10, 2024
keralaNews

കളമശ്ശേരി സ്ഫോടനം: ഡൊമനിക് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി

എറണാകുളം: കളമശ്ശേരി സ്ഫോടന കേസില്‍ ഡൊമനിക് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. യുഎപിഎ, സ്‌ഫോടക വസ്തു നിയമം, കൊലപാതകം, വധശ്രമം, ഗൂഡാലോചന തുടങ്ങിയ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഡൊമിനിക് മാര്‍ട്ടിന്റെ അറസ്റ്റ് അന്വേഷണ സംഘം ഡൊമിനിക് മാര്‍ട്ടിന്റെ അറസ്റ്റ്   രേഖപ്പെടുത്തിയിരിക്കുന്നത്. പോലീസിന്റെ ഉന്നത തല യോഗത്തിനുശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇപ്പോള്‍ കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിന് സമീപമുള്ള എ ആര്‍ ക്യാമ്പിലാണ് ഡൊമിനിക്കുള്ളത്. ഇന്ന് കോടതിയില്‍ ഹാജരാക്കാനുള്ള സാധ്യത കുറവാണ്. കസ്റ്റഡിയിലെടുത്ത് 24 മണിക്കൂര്‍ പിന്നിടുന്നതിന് മുമ്പാണ് പ്രതിയെന്നു പോലീസ് ഡൊമനിക് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. കൂടുതല്‍ വിശദമായ അന്വേഷണത്തിനൊടുവിലാണ് ഉന്നത തല യോഗം ചേര്‍ന്ന് പൊലീസ് ഡൊമിനികിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മാര്‍ട്ടിന് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ച് വരികയാണ്. കൃത്യം നടത്തിയതും ബോംബ് നിര്‍മ്മിച്ചതും ഒറ്റയ്ക്കാണെന്നാണ് പ്രതി നല്‍കിയ മൊഴി. സ്ഫോടനം നടത്തിയ ശേഷം ഇയാള്‍ കൊരട്ടിയിലുള്ള മിറാക്കിള്‍ റെസിഡന്‍സിയില്‍ എത്തി. സ്ഫോടനം നടത്തിയ ശേഷം 10.45ഓടെ കൊരട്ടിയിലുള്ള മിറാക്കിള്‍ റെസിഡന്‍സിയില്‍ എത്തിയ പ്രതി ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ആക്രമണത്തില്‍ ഇതുവരെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. നാല് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. മരിച്ച ലിബിനയുടെ അമ്മയും സഹോദരനും ഗുരുതരാവസ്ഥയിലാണെന്ന് പോലീസ് അറിയിച്ചു.