Tuesday, April 30, 2024
BusinesskeralaNews

ശബരിമല തീര്‍ത്ഥാടം: ഹോട്ടല്‍ – റെസ്റ്റോറന്റ് വില തീരുമാനം നാളെ

പത്തനംതിട്ട:ശബരിമല തീര്‍ത്ഥാടനകാലത്ത് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഹോട്ടലുകളിലെയും റെസ്റ്റോറന്റുകളിലെയും ഭക്ഷണസാധനങ്ങള്‍ക്ക് മുന്‍ വര്‍ഷങ്ങളിലേതില്‍ നിന്നും വില വര്‍ദ്ധിച്ചേക്കും. ശബരിമല മണ്ഡലം-മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആര്‍. അനിലിന്റെ നേതൃത്വത്തില്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഹോട്ടലുകളിലെ ഭക്ഷണ സാധനങ്ങള്‍ക്ക് മുന്‍ വര്‍ഷങ്ങളെക്കാള്‍ വില വര്‍ദ്ധിച്ചേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നത്. ചില സാധനങ്ങള്‍ക്ക് വിലവര്‍ദ്ധിപ്പിക്കണമെന്ന് ഹോട്ടല്‍-റസ്റ്റൊറന്റ് സംഘടനകള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നാളെ തീരുമാനമാകും. നേരിയ വില വിലവര്‍ദ്ധനവ് മാത്രമാണെന്നും ഭക്തരെ ചൂഷണം ചെയ്യാതിരിക്കാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു.