Tuesday, April 30, 2024
indiaNews

കല്‍ക്കട്ടയില്‍ വെച്ച് പ്രധാനമന്ത്രി കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിയ നിസാമുദ്ദീന്‍ ആരാണ്?

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഒരു വൃദ്ധന്റെ കാലില്‍ തൊട്ട് നമസികരിച്ചിരുന്നു. ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെ എല്ലാവര്‍ക്കും അറിയേണ്ടത് ആ വ്യക്തി ആരാണെന്നതായിരുന്നു. പ്രധാനമന്ത്രി വരെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങണമെങ്കില്‍ ആള്‍ ചില്ലറക്കാരനല്ല എന്ന് എല്ലാവര്‍ക്കും മനസിലായി. ഇതിനു പിന്നാലെ അദ്ദേഹം ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു മിക്കവരും.

അദ്ദേഹം മറ്റാരുമല്ല, നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ഡ്രൈവറും ബോഡീ ഗാര്‍ഡുമായിരുന്ന ശ്രീ നിസാമുദ്ദീന്‍ ആണ്. ദേശദ്രോഹിയായിട്ടായിരുന്നു ഇദ്ദേഹത്തെ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ കണ്ടിരുന്നത്. 2014 വരെ ഇദ്ദേഹത്തിനു ഭരിക്കുന്നവര്‍ പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ നല്‍കിയിരുന്നില്ല. 2014 ബിജെപി അധികാരത്തിലേറിയ ശേഷം ശ്രീ മോദിജി പെന്‍ഷന്‍ നല്കി. വീട് നല്‍കി. കൂടാതെ അദ്ദേഹത്തിന്റെ മക്കള്‍ക്ക് ജോലിയും നല്‍കി. ഇതിനേക്കാള്‍ എല്ലാമുപരി സ്വാതന്ത്ര്യ സമര സേനാനിയുടെ പദവിയും നല്കി