Wednesday, May 15, 2024
educationkeralaNews

മൂല്യനിര്‍ണയം ബഹിഷ്‌കരിച്ചാല്‍ നടപടി: മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം :ഉത്തര സൂചികയില്‍ അപാകതയെന്നാരോപിച്ച് പ്ലസ്ടു കെമിസ്ട്രി മൂല്യനിര്‍ണയം നടത്താതെ ഇന്നും അധ്യാപകരുടെ പ്രതിഷേധം. ഗുണകരമല്ലാത്ത ഉത്തര സൂചികയാണ് മൂല്യനിര്‍ണയത്തിന് നല്‍കിയത് എന്നാണ് ആക്ഷേപം. എന്നാല്‍ ഉത്തരസൂചികയില്‍ അപാകതയില്ലെന്നും അധ്യാപകരുടെ ബഹിഷ്‌ക്കരണം തെറ്റിധാരണമൂലമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചു.കൃത്യസമയത്ത് തന്നെ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം വരും. അതിനുവേണ്ട സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഒരുക്കും. വിദ്യാര്‍ഥികളോടും വിദ്യാഭ്യാസത്തിനോടും സ്‌നേഹമുള്ളവര്‍ പരീക്ഷ പേപ്പര്‍ നോക്കുന്നതില്‍ നിന്ന് മാറിനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. മൂല്യനിര്‍ണയത്തില്‍ പങ്കെടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.അതേസമയം, ആലപ്പുഴ ജില്ലയില്‍ രണ്ട് മൂല്യനിര്‍ണയ ക്യാംപുകളില്‍ അധ്യാപകര്‍ പ്രതിഷേധിക്കുകയാണ്. എസ്എല്‍ പുരം, മാവേലിക്കര ക്യാംപുകളിലാണ് അധ്യാപകര്‍ പ്രതിഷേധിക്കുന്നത്.