Friday, May 10, 2024
keralaNews

കലൂരില്‍ യുവാവിനു കുത്തേറ്റു.

എറണാകുളം കലൂരില്‍ യുവാവിനു കുത്തേറ്റു. അല്പസമയം മുന്‍പായിരുന്നു സംഭവം. ആക്രമണം നടത്തിയ ആള്‍ ഓടി രക്ഷപ്പെട്ടു. കലൂര്‍ ബസ് സ്റ്റാന്‍ഡിനു സമീപമാണ് ആക്രമണം നടന്നത്. ആരാണ് കുത്തിയതെന്നോ ആര്‍ക്കാണ് കുത്തേറ്റതെന്നോ വ്യക്തമല്ല. 24 പ്രതിനിധികള്‍ തന്നെ പൊലീസിനെ അറിയിച്ചിട്ടുണ്ട്. കുത്തേറ്റ വ്യക്തി അവിടെത്തന്നെ കിടക്കുകയാണ്. നാട്ടുകാരോ പൊലീസോ ഇതുവരെ യുവാവിനെ ആശുപത്രിയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല.