Sunday, April 28, 2024
keralaNews

ലഹരിക്കേസ് പ്രതികളില്‍ നിന്ന് മാന്‍കൊമ്പ് പിടിച്ച സംഭവം; വനംവകുപ്പിന്റെ അന്വേഷണം.

ലഹരിക്കേസ് പ്രതികളില്‍ നിന്ന് മാന്‍കൊമ്പ് പിടിച്ച സംഭവത്തില്‍ വനംവകുപ്പിന്റെ അന്വേഷണം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എക്‌സൈസ് ഓഫിസില്‍ എത്തി. മാന്‍കൊമ്പ് പിടിച്ചത് മഹസറില്‍ രേഖപ്പെടുത്താത്തതിന്റെ കാരണം തേടും. മാന്‍കൊമ്പ് പിടികൂടിയത് മഹസറില്‍ ഉണ്ടെങ്കില്‍ മാത്രമേ ഏറ്റെടുക്കാനാകൂ എന്നായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ നിലപാട്. എന്നാല്‍ ഇക്കാര്യം വിവാദമായതിനെ തുടര്‍ന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനായി കൊച്ചി എക്‌സൈസ് ഓഫീസില്‍ എത്തിയിരിക്കുന്നത്.